ന്യൂദല്‍ഹി: രാജ്യസഭയില്‍ നിന്നും പുറത്താക്കിയ നാല് എം പിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. കമല്‍ അഖ്തര്‍, നന്ദ്കിഷോര്‍ യാദവ്, വീര്‍പാല്‍സിങ് യാദവ്, അമീര്‍ ആലം ഖാന്‍ എന്നിവര്‍ക്കെതിരായ നടപടിയാണ് പിന്‍വലിച്ചത്. വനിതാബില്‍ അവതരണ സമയത്ത് രാജ്യ സഭയില്‍ ബഹളമുണ്ടാക്കുകയും സഭാദ്ധ്യക്ഷനെ കയ്യേറാന്‍ ശ്രമിച്ചതിനുമാണ് ഏഴ് എം പിമാരെ സസ്‌പെന്‍ന്റ് ചെയ്തിരുന്നത്.

ശേഷിച്ച ഐജാസ് അലി, സുഭാഷ് യാദവ്, ഷബീര്‍ അലി, എന്നീ മൂന്ന് പേരുടെ സസ്‌പെന്‍ഷന്‍ ഇനിയും പിന്‍വലിച്ചിട്ടില്ല. രാജ്യസഭയുടെ ഈ സമ്മേളന കാലയളവിലേക്കാണ് സസ്‌പെന്‍ഡ് ചെയ്തിരുന്നത്.