കാസര്‍ഗോഡ്‌: കാസര്‍ഗോഡ്‌ സബ് ജയിലില്‍ നിന്നും കൊലക്കേസ് പ്രതിയുള്‍പ്പെടെ നാല് റിമാന്‍ഡ് പ്രതികള്‍ ജയില്‍ ചാടി. രാജന്‍, ഇക്ബാല്‍, റഷീദ്, രാജേഷ് എന്നിവരാണ് ജയില്‍ ചാടിയത്.

സബ് ജയിലില്‍ നിന്നും വാര്‍ഡനെ കുത്തി പരിക്കേല്‍പിച്ചശേഷമാണ് ഇവര്‍ ജയില്‍ ചാടിയത്.  ഒരാളെ പിടികൂടി. ഇവരില്‍ മുഹമ്മദ് ഇഖ്ബാല്‍ പിന്നീട് മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായി.

കുത്തേറ്റ വാര്‍ഡന്‍ പവിത്രനെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

Ads By Google

മഞ്ചേശ്വരം സ്വദേശിയായ ഇഖ്ബാല്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതിയാണ്. പുലര്‍ച്ചെ അഞ്ചരമണിയോടെയായിരുന്നു സംഭവം.

അടുക്കള ജോലിക്കായി നിയോഗിക്കപ്പെട്ട പ്രതികള്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ടാണ് വാര്‍ഡനെ ആക്രമിച്ചത്.

രക്ഷപെട്ട പ്രതികളെ കണ്ടെത്താനായി എ.എസ്.പി ഷിബുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പ്രതികള്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.

പ്രതികള്‍ തോണിയില്‍ രക്ഷപ്പെട്ടെന്ന സംശയത്തില്‍ തീരപ്രദേശത്തും അന്വേഷണം വ്യാപിപ്പിച്ചു. സമീപത്തെ റയില്‍വേ സ്‌റ്റേഷനുകളിലാണ് ലുക്ക്ഔട്ട് നോട്ടീസ് പതിച്ചത്‌.