എഡിറ്റര്‍
എഡിറ്റര്‍
അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്; അക്രമിയടക്കം നാല് പേര്‍ കൊല്ലപ്പെട്ടു
എഡിറ്റര്‍
Sunday 6th January 2013 1:34pm

വാഷിങ്ടണ്‍: അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. കൊളറാഡയിലെ വീട്ടില്‍ അതിക്രമിച്ച് കടന്ന അക്രമി വീട്ടിലെ മൂന്ന് പേരെ വെടിവെച്ച് കൊല്ലുകയായിരുന്നു. പോലീസ് നടത്തിയ വെടിവെപ്പില്‍ അക്രമിയും കൊല്ലപ്പെട്ടു.

Ads By Google

വെടിവെപ്പില്‍ നിന്ന് രക്ഷപ്പെട്ടയാള്‍ പോലീസിനെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വീട്ടുകാരെ ബന്ദികളാക്കിയതിന് ശേഷം കൊല്ലുകയായിരുന്നെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി.

വെടിവെയ്പ്പിനെ തുടര്‍ന്ന് സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി പ്രദേശത്തെ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും റോഡ് ഗതാഗതം പൂര്‍ണമായും നിര്‍ത്തലാക്കുകയും ചെയ്തിരിക്കുകയാണ്.

അമേരിക്കയില്‍ അടുത്തിടെ ഇത്തരം അക്രമങ്ങള്‍ സ്ഥിരം സംഭവമാകുകയാണ്. അല്‍പ്പം നാള്‍ മുമ്പ് സിനിമാ തിയേറ്ററില്‍ വെടിവെപ്പുണ്ടായതും ഇതേ സ്ഥലത്ത് തന്നെയായിരുന്നു. അന്നുണ്ടായ വെടിവെപ്പില്‍ 12 പേര്‍ മരിക്കുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 14 ന് ന്യൂടൗണില്‍ െ്രെപമറി സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ 18 പിഞ്ചുകുട്ടികളടക്കം 27 പേര്‍ കൊല്ലപ്പെട്ടതില്‍ ലോകം മുഴുവന്‍ ഞെട്ടിയിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും സമാനരീതിയിലുള്ള സംഭവമുണ്ടായിരിക്കുന്നത്.

അക്രമം തുടരുന്ന സാഹചര്യത്തില്‍ തോക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമായി നിലനില്‍ക്കുകയാണ്.

Advertisement