എഡിറ്റര്‍
എഡിറ്റര്‍
മഹാരാഷ്ട്രയില്‍ സംഘര്‍ഷം; 4 മരണം
എഡിറ്റര്‍
Monday 7th January 2013 9:35am

ധൂലെ: മഹാരാഷ്ട്രയില്‍  ഇന്നലെ വൈകിട്ടോടെയുണ്ടായ സംഘര്‍ഷത്തില്‍ നാല് മരണം.176 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 63 പേര്‍ സാധാരണക്കാരും 113 പോലീസുകാരുമുള്‍പ്പെടും. മഹാരാഷ്ട്രയിലെ ധൂലെയിലാണ് സംഭവം. നഗരത്തിലെ ഒരു ഹോട്ടലില്‍ ആരംഭിച്ച വാഗ്വാദം പിന്നീട് മറ്റിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.

Ads By Google

സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സ്ഥിതി നിയന്ത്രണവിധേയമായതായി പോലീസ് അറിയിച്ചു. പ്രദേശത്ത് നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്. വെടിയേറ്റതാണ് മരണകാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമായാല്‍ മറ്റ് നടപടികള്‍ എടുക്കുമെന്ന് പോലീസ് അറിയിച്ചു.

ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ നാല് പേര്‍ പണം നല്‍കാത്തതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടാകുന്നത്. അതേസമയം, വ്യത്യസ്ത ജാതിയില്‍ പെട്ടവരാണ് സംഘര്‍ഷമുണ്ടാക്കിയതെന്നും വാര്‍ത്തയുണ്ട്.

പണം നല്‍കാത്തതിനെ തുടര്‍ന്ന് സംഘത്തെ ഹോട്ടല്‍ അധികൃതര്‍ മര്‍ദ്ദിച്ചു. തുടര്‍ന്ന് പിരിഞ്ഞുപോയ സംഘം പിന്നീട് ഒരു കൂട്ടം ആളുകളുമായി തിരിച്ചെത്തുകയും അടിയില്‍ അവസാനിക്കുകയുമായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

ജനങ്ങളോട് ശാന്തരാവാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ അഭ്യര്‍ത്ഥിച്ചു. സ്ഥിതി നിയന്ത്രണ വിധേയമാക്കുന്നതിനായി സ്ഥലത്ത് ദ്രുതകര്‍മ സേനയെ വിന്യസിച്ചിട്ടുണ്ട്.

Advertisement