വെല്ലൂര്‍: അധ്യാപിക ശകാരിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ഇന്നലെ വൈകീട്ടാണ് സംഭവം.


Also Read: ഇറാന്‍ പരമോന്നത നേതാവ് പുതിയ ഹിറ്റ്‌ലര്‍: സൗദി കിരീടവകാശി


രേവതി, ശങ്കര്‍, ദീപ, മനീഷ എന്നീ വിദ്യാര്‍ത്ഥികളാണ് ആത്മഹത്യചെയ്തത്. അരക്കോണം പണപ്പാക്കം സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ് നാലുപേരും.
അരക്കോണം ഡി.എസ്.പി എസ്. കുത്തലിംഗം, റാണിപെത് ഡി.എസ്.പി വിജയകുമാര്‍, അവലൂര്‍ എസ്.ഐ സത്യലിംഗം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


Dont Miss: ‘സബ്കാ സാഥ് സബ്കാ വികാസ്’; ട്രോളെന്നാ എജ്ജാതി ട്രോള്‍; മോദിയെ അനുകരിച്ച് സിദ്ധരാമയ്യ; വീഡിയോ വൈറല്‍


പഠനസംബന്ധമായ വിഷയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കളെ സ്‌കൂളില്‍ കൊണ്ടു വരാന്‍ അധ്യാപകര്‍ ആവശ്യപ്പെട്ടിരുന്നെന്നും ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്നതെന്നും പൊലീസ് പറഞ്ഞു.