എഡിറ്റര്‍
എഡിറ്റര്‍
കാര്‍ പുഴയിലേക്ക് മറിഞ്ഞ് നാല് യുവാക്കള്‍ മരിച്ചു
എഡിറ്റര്‍
Thursday 1st November 2012 7:25am

തൃശ്ശൂര്‍: കൊടുങ്ങല്ലൂരിന് സമീപം അഴീക്കോട്ട് കാര്‍ പുഴയിലേക്ക് മറിഞ്ഞ് നാല് യുവാക്കള്‍ മരിച്ചു. ഇരിങ്ങാലക്കുട സ്വദേശികളായ വിഷ്ണു, വൈശാഖ്, സതീഷ്, അഖില്‍ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നിനായിരുന്നു അപകടം.

Ads By Google

അഴീക്കോട് ബീച്ച് സന്ദര്‍ശിക്കാനെത്തിയ എട്ട് യുവാക്കള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. ബുധനാഴ്ച അര്‍ധരാത്രിവരെ ഇവര്‍ ബീച്ചില്‍ ഉണ്ടായിരുന്നു. പുലര്‍ച്ചെ ഇരിങ്ങാലക്കുടയിലേക്ക് മടങ്ങിയ സംഘത്തിന് വഴിതെറ്റി.

അഴിക്കോട് ഹാര്‍ബറിലേക്ക് പോകുന്ന റോഡില്‍നിന്ന് കാര്‍ പുഴയിലേക്ക് തെന്നിമറിഞ്ഞു. നാല് യുവാക്കള്‍ കാറിന്റെ ചില്ല് തകര്‍ത്ത് രക്ഷപെട്ടു. കാറിനുള്ളില്‍ കുടുങ്ങിയ നാലുപേരാണ് മരിച്ചത്. അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.

Advertisement