കണ്ണൂര്‍: കേളകം കണിച്ചാര്‍ അണുങ്ങോട് കോളനിയില്‍ മൂന്നു വയസ്സുകാരിയെ പതിനഞ്ചുകാരന്‍ പീഡിപ്പിച്ചു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കുട്ടിയുടെ മാതൃസഹോദരന്‍ കൂടിയായ പതിഞ്ചുകാരന്‍ കുട്ടിയെ പീഡിപ്പിച്ചത്. പരുക്കേറ്റ കുട്ടി തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.


Also read സംഘപരിവാര്‍ ഭീഷണി; പിണറായി വിജയന്റെ ഹൈദരാബാദ് പരിപാടിക്ക് പൊലീസിന്റെ വിലക്ക്


പോക്‌സോ നിയമപ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കേളകം എസ്.ഐ ടി.വി പ്രദീഷാണ് പ്രതിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പേരാവൂര്‍ സി.ഐ എന്‍. സുനില്‍ കുമാര്‍ മട്ടന്നൂര്‍ സി.ഐ ഷാജു ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്.

കൊട്ടിയൂരില്‍ 16 കാരിയെ വൈദികന്‍ പീഡിപ്പിച്ച കേസ് അന്വേഷിച്ചിരുന്നതും പേരാവൂര്‍ സി.ഐ സുനില്‍ കുമാര്‍ തന്നെയാണ്.