എഡിറ്റര്‍
എഡിറ്റര്‍
റാഞ്ചിയിലും ഇന്ത്യ തന്നെ
എഡിറ്റര്‍
Sunday 20th January 2013 9:27am

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റിന്റെ അമരക്കാരന്റെ സ്വന്തം തട്ടകം ടീമിനെ നിരാശപ്പെടുത്തിയില്ല. റാഞ്ചിയിലെ ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യന്‍ ടീം ഏഴ് വിക്കറ്റിന്റെ ജയമാണ് കരസ്ഥമാക്കിയത്.

Ads By Google

ഇതോടെ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. ഏറെ നാളായി ഫോം നഷ്ടപ്പെട്ട് വലയുന്ന വിരാട് കോഹ് ലിയാണ് കളിയിലെ കേമന്‍ 77 റണ്‍സ് നേടി കോഹ്‌ലി പുറത്താകാതെ നിന്നു

ആദ്യം ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങില്‍ ഇറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.  തുടക്കത്തില്‍ പിച്ചില്‍നിന്ന് കിട്ടിയ ആനുകൂല്യം പേസ് ബൗളര്‍മാര്‍ മുതലെടുത്തതോടെ ഇംഗ്ലണ്ട് പ്രതിസന്ധിയിലായി.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും രണ്ടുവീതം വിക്കറ്റുകള്‍ സ്വന്തമാക്കിയ ഇഷാന്ത് ശര്‍മയും അശ്വിനുമാണ് നേട്ടങ്ങളുണ്ടാക്കിയത്. ഷാമിയും ഭുവനേശ്വറും ചേര്‍ന്ന ഓപ്പണിങ് ബൗളിങ്

ഇന്ത്യന്‍ ടീമിലെ സ്പിന്നര്‍മാര്‍ മത്സരിച്ച് പന്തെറിഞ്ഞപ്പോള്‍ 155 റണ്‍സ് നേടാനേ ഇംഗ്ലീഷ് പടയ്ക്ക് ആയുള്ളൂ. മൂന്ന് ക്യാച്ചുകളെടുത്ത് മത്സരത്തെ ആവേശകരമാക്കാന്‍ ധോണിയും ശ്രദ്ധിച്ചു.

മധ്യനിര പൂര്‍ണമായി സ്പിന്നര്‍മാര്‍ക്കു മുന്നില്‍ കീഴടങ്ങി. സമിത് പട്ടേലും കീസ്‌വെറ്ററും ജഡേജയ്ക്കു മുന്നില്‍ പൂജ്യന്മാരായി മടങ്ങി. ഡെണ്‍ബാക്കിന്റെ വിക്കറ്റും റണ്ണെടുക്കും മുന്‍പേ ജഡേജയ്ക്ക്.

25 റണ്‍സെടുത്ത ബ്രെസ്‌നന്‍ മാത്രം വാലറ്റക്കാരില്‍ ചെറുത്തു നിന്നു. ഏഴാം വിക്കറ്റില്‍ റൂട്ടും ബ്രെസ്‌നനും ചേര്‍ന്നാണ് സ്‌കോറിന് ഇത്രയെങ്കിലും മാന്യത നല്‍കിയത്. ഭുവനേശ്വര്‍ 10 ഓവറില്‍ 40 റണ്‍സിന് ഒരു വിക്കറ്റെടുത്തപ്പോള്‍ ഷാമി എട്ടോവറില്‍ വിട്ടുകൊടുത്തത് 23 റണ്‍സു മാത്രം. ഒരു വിക്കറ്റും സ്വന്തമാക്കി.

ഇഷാന്ത് ശര്‍മ ഏഴ് ഓവറില്‍ 29 റണ്‍സിനു രണ്ടു വിക്കറ്റെടുത്തു. അശ്വിനുമുണ്ട് രണ്ടു വിക്കറ്റ്. ഒരു വിക്കറ്റ് റെയ്‌നയും എടുത്തു.

ആദ്യ ഏകദിനത്തില്‍ പരാജയപ്പെട്ട ഇന്ത്യയുടെ കരുത്തുറ്റ തിരിച്ചുവരവാണിത്. കൊച്ചിയില്‍ 127 റണ്‍സിന് വിജയിച്ച ധോനിയും കൂട്ടരും ഇവിടെ 131 പന്തുകള്‍ ശേഷിക്കെ ജയം കരസ്ഥമാക്കുകയായിരുന്നു.

Advertisement