Categories

തേര്‍ഡ് ജനറേഷന്‍ ഒരുങ്ങുന്നു

vidya-unni

3D തേര്‍ഡ് ജനറേഷന്‍ റിലീസിനൊരുങ്ങുന്നു. ഡോക്ടര്‍ ലൗ എന്ന ചിത്രത്തിന് ശേഷം വിദ്യാ ഉണ്ണി വീണ്ടും അഭിനയിക്കുന്ന ചിത്രമാണ് തേര്‍ഡ് ജനറേഷന്‍

കൂട്ട് എന്ന കാമ്പസ് ചിത്രം ഒരുക്കിയ ജയപ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 3D   തേര്‍ഡ്  ജനറേഷന്‍.

Ads By Google

താരകരൂപിണി ക്രിയേഷന്‍സിന്റെ ബാനറില്‍ കെ. പി. അനില്‍ കുമാര്‍ നിര്‍മിക്കുന്ന ത്രിജി-തേര്‍ഡ് ജനറേഷന്‍ എന്ന ചിത്രത്തില്‍ ജോണ്‍, അരുണ്‍ നാരായണ്‍, മേഹുല്‍ ജയിംസ് എന്നീ യുവതാരങ്ങളാണ് കേന്ദ്ര കഥാപാത്രങ്ങളാവുന്നത്.

സായ് കുമാര്‍, ഇര്‍ഷാദ്, ഷമ്മി തിലകന്‍, ലെന, ഗീത എന്നിവര്‍ക്കൊപ്പം സംസ്ഥാന നാടക അവാര്‍ഡ് ജേതാവായ മുരളി പയ്യന്നൂര്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

തിരക്കഥ, സംഭാഷണം – സി. ബാലചന്ദ്രന്‍, ക്യാമറ – മനോജ് മുണ്ടയത്ത്, ഗാനരചന – മധുസൂദനന്‍, ചന്ദ്രശേഖരന്‍ എങ്ങണ്ടിയൂര്‍, സംഗീതം – മോഹന്‍ സിത്താര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഷെയ്ഖ് അഫ്‌സല്‍, വാര്‍ത്താ പ്രചരണം- എ. എസ്. ദിനേശ്.

Tagged with: