ന്യൂദല്‍ഹി: വിദ്യാര്‍ത്ഥികള്‍ക്ക് ഒരുപാട് കൗതുകങ്ങളുമായി ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ക്ലാസ് റൂമുകള്‍ ന്യൂദല്‍ഹിയില്‍ നിലവില്‍ വന്നു. തീസ് ഹസാരിയിലെ ക്വീന്‍ മേരീസ് സ്‌കൂളിലെ ഈ ക്ലാസ് റൂം കേന്ദ്ര മാനവ വിഭവശേഷിമന്ത്രി കപില്‍ സിബലാണ് ഉദ്ഘാടനം ചെയ്തത്.

ടെക്‌സസ് ഇന്‍സ്ട്രമെന്റ്‌സ് ആണ് 3ഡി ക്ലാസ് റൂം സാങ്കേതിക വിദ്യ ഇന്ത്യയില്‍ അവതരിപ്പിയ്ക്കുന്നത്. 3ഡി പ്രൊജക്റ്റര്‍, 3ഡി കണ്ടന്റ്, 3ഡി ഗ്ലാസുകള്‍ എന്നിവയാണ് ക്ലാസ് റൂമിന്റെ പ്രധാനഘടകങ്ങള്‍. അധികം വൈകാതെ ഈ അത്ഭുത ക്ലാസ് റൂം നമ്മുടെ നാട്ടിലും എത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.