കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് മൂന്നു പേരെ കൂടി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.

ചന്ദ്രശേഖരനെ വധിച്ച ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനി ടി.കെ.രജീഷിനെ മുംബൈയില്‍ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച വത്സലന്‍, ലാലു, അനീഷ് എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.

രജീഷിനായി അന്വേഷണ സംഘം മുംബൈയില്‍ തെരച്ചില്‍ നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് മൂന്നു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ സി.പി.ഐ.എം ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച് അശോകന്റെയും ഏരിയാ കമ്മറ്റി അംഗം കെ.കെ കൃഷ്ണന്റെയും റിമാന്‍ഡ് കാലാവധി ഈ മാസം 21 വരെ നീട്ടി.

വടകര മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഇരുവരുടെയും പോലീസ് കസ്റ്റഡി ഇന്ന് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കി.