തിരുവനന്തപുരം: വാതകച്ചോര്‍ച്ചയെ തുടര്‍ന്ന് 39 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കളമശ്ശേരി സെന്റ് പോള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Ads By Google

ഇതില്‍ 15 കുട്ടികളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശാസ്ത്ര പ്രദര്‍ശനത്തിനിടെയാണ് വാതകച്ചോര്‍ച്ചയുണ്ടായത്. വാതകച്ചോര്‍ച്ചയുണ്ടായ ഉടന്‍ തന്നെ കുട്ടികള്‍ക്ക് അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ കുട്ടികളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.