എഡിറ്റര്‍
എഡിറ്റര്‍
മധ്യപ്രദേശില്‍ ആദിവാസി സ്ത്രീയെ വൈദികന്‍ ബലാല്‍സംഗം ചെയ്തു
എഡിറ്റര്‍
Tuesday 14th February 2017 9:47am

rape


ചര്‍ച്ചിന് സമീപത്തായാണ് യുവതിയുടെ വീട് സ്ഥിതി ചെയ്യുന്നത്. അതേ സമയം ഹനോപ് അലക്‌സാണ്ടര്‍ ഒളിവില്‍ പോയതായി ഡെപ്യൂട്ടി സുപ്രണ്ട് ഓഫ് പൊലീസ് കമാല്‍ പോള്‍ പറഞ്ഞു.


ഭോപാല്‍:  മധ്യപ്രദേശില്‍ ആദിവാസി യുവതിയെ വൈദികന്‍ ബലാല്‍സംഗം ചെയ്തു. കനാപൂര്‍ ജില്ലയിലാണ് സംഭവം. ശനിയാഴ്ച രാത്രിയില്‍ പള്ളി പരിസരത്ത് വെച്ചാണ് വൈദികനായ ഹനോപ് അലക്‌സാണ്ടര്‍ യുവതിയെ പീഡിപ്പിച്ചത്.

ചര്‍ച്ചിന് സമീപത്തായാണ് യുവതിയുടെ വീട് സ്ഥിതി ചെയ്യുന്നത്. അതേ സമയം ഹനോപ് അലക്‌സാണ്ടര്‍ ഒളിവില്‍ പോയതായി ഡെപ്യൂട്ടി സുപ്രണ്ട് ഓഫ് പൊലീസ് കമാല്‍ പോള്‍ പറഞ്ഞു.

വൈദികന്‍ ബലംപ്രയോഗിച്ച് മുറിയിലേക്ക് പിടിച്ചുകൊണ്ടു പോകുകയായിരുന്നുവെന്നും ശബ്ദമുണ്ടാക്കിയപ്പോള്‍ മോട്ടോര്‍സൈക്കിളില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.


Read more: പി. പരമേശ്വരനെ കൊലപ്പെടുത്താന്‍ മഅ്ദനി ശ്രമിച്ചെന്ന ടി.ജി മോഹന്‍ദാസിന്റെ പരാതിയില്‍ കഴമ്പില്ലെന്ന് ക്രൈംബ്രാഞ്ച്


ഖാക്ക്‌നാര്‍ പൊലീസിലാണ് പരാതി നല്‍കിയിട്ടുള്ളത്. ഹനോപ് അലക്‌സാണ്ടര്‍ ജബല്‍പൂര്‍ സ്വദേശിയാണ്. വര്‍ഷങ്ങളായി ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം പള്ളി പരിസരത്ത് തന്നെയാണ് ഇയാള്‍ താമസിച്ചിരുന്നത്. സംഭവം നടക്കുമ്പോള്‍ പുരോഹിതന്റെ കുടുംബം സ്ഥലത്തുണ്ടായിരുന്നില്ല.

കുടുംബത്തോടൊപ്പമാണ് പീഡനത്തിനിരയായ യുവതി താമസിച്ചിരുന്നത്. ഐ.പി.സി 376, എസ്.സി എസ്.ടി ആക്ട് വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്.


Also read: മന്ത്രിവാഹനവും ഗതാഗതക്കുരുക്കില്‍പ്പെട്ടു: റോഡിലിറങ്ങി ട്രാഫിക് നിയന്ത്രിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍


 

 

Advertisement