മുംബൈ:  ഗോവ – മുംബൈ ദേശീയ പാതയില്‍ ബസ് നിയന്ത്രണം വിട്ട് നദിയിലേക്ക് മറിഞ്ഞ് 37 പേര്‍ മരിച്ചു. രത്‌നഗിരി ജില്ലയിലെ കേഡില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 2.30ഓടെയാണ് അപകടമുണ്ടായത്.

Ads By Google

നിയന്ത്രണംവിട്ട ബസ് നദിയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ജഗ്ബുദി നദിയിലേക്കാണ് ബസ് മറിഞ്ഞത്.

അറുപതോളം പേര്‍ ബസിലുണ്ടായിരുന്നതായാണ് വിവരം.  രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഉയരാനിടയുണ്ട്. ഗോവയില്‍ നിന്നും മുംബൈയിലേക്കു വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

പരുക്കേറ്റവരെ കേഡ് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ ബസ് ഡ്രൈവറും ഉള്‍പ്പെടുന്നു. ഇയാള്‍ മദ്യപിച്ചിരുന്നോ എന്നറിയാന്‍ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയതായി പൊലീസ് അറിയിച്ചു.

. ഏതാനും വിദേശ വിനോദ സഞ്ചാരികളും ബസ്സിലുണ്ടായിരുന്നു. രക്ഷപെട്ടവരില്‍ ഒരു റഷ്യക്കാരനും ഉള്‍പ്പെടുന്നു. അപകടത്തെ തുടര്‍ന്ന് മുംബൈ-ഗോവ ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.