അക്ര: ഘാനയില്‍ ബോട്ടപകടത്തില്‍ 35 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഘാനയുടെ തലസ്ഥാനമായ അക്രയക്ക് 250 കിലോമീറ്റര്‍ വടക്ക്- കിഴക്കായി വോള്‍ട്ട തടാകത്തിലാണ അപകടമുണ്ടായത്.93 യാത്രക്കാരുമായി പോയ ബോട്ടാണ് അപകടത്തില്‍പെട്ടത്. ഇരുപതിലധികം മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തിട്ടുണ്ട്.

മരണസംഖ്യ ഇനിയുമുയര്‍ന്നേക്കാമെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ അസാനിച്ചതിന് ശേഷമേ മരിച്ചവരെ കുറിച്ചുള്ള യഥാര്‍ത്ഥ കണക്കുകള്‍ അറിയാന്‍ കഴിയുകയുള്ളൂ എന്ന് അധികൃതര്‍ വ്യക്തമാക്കി. അനുവദീയമായതിലും അധികം ആളുകള്‍ ബോട്ടില്‍ യാത്ര ചെയ്തതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.