തേസ്പൂര്‍: ആസാം കലാപവുമായി ബന്ധപ്പെട്ട് 35 പ്രക്ഷോഭകാരികള്‍ കീഴടങ്ങി. മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയുടെ മുന്‍പാകെയാണ് പ്രക്ഷോഭകാരികള്‍ കീഴടങ്ങിയത്.

Ads By Google

Subscribe Us:

കര്‍ബി പീപ്പിള്‍സ് ലിബറേഷന്‍ ടൈഗേര്‍സ് (കെ.പി.എല്‍.ടി) എന്ന സംഘടനയുടെ പ്രവര്‍ത്തകരായ 27 പേരും നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റിന്റെ രണ്ടു പേരും യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസമിന്റെ (ഉള്‍ഫ) രണ്ടു പേരുമാണ് കീഴടങ്ങിയത്.

അനേകം ആയുധങ്ങളും വെടിക്കോപ്പുകളുമായാണ് ഇവര്‍ കീഴടങ്ങിയത്. കെ.എല്‍.പി.ടിയുടെ സ്വയം പ്രഖ്യാപിത വിദേശകാര്യ സെക്രട്ടറിയായ മണിറാം റോങ്പിയും പ്രതിരോധ സെക്രട്ടറിയായ റാംലിങ് റങ്ഘാങ് എന്നിവരും കീഴടങ്ങിയവരില്‍ ഉള്‍പ്പെടുന്നു.

ജൂലൈയിലാണ് ആസാമില്‍ ബോഡോകളും മുസ്‌ലീംകളും തമ്മില്‍ സംഘര്‍ഷമാരംഭിച്ചത്. സംഘര്‍ഷബാധിത പ്രദേശങ്ങളായ കൊക്രജാര്‍, ചിരാഗ് എന്നിവിടങ്ങളില്‍ അനിശ്ചിതകാല നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ചിരാഗ്, ധുബ്രി, കൊക്രജാര്‍ ജില്ലകളില്‍ സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്.