എഡിറ്റര്‍
എഡിറ്റര്‍
ഉത്തരാഖണ്ഡിലെ വെള്ളപ്പൊക്കം: മരണം 34 ആയി
എഡിറ്റര്‍
Monday 6th August 2012 11:48am

ഡെറാഡൂണ്‍ : ത്തരാഖണ്ഡില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം
34 ആയി. കാണാതായവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സംസ്ഥാന സര്‍ക്കാറിന്റെ അസി ഗംഗ ജലവൈദ്യുതി പദ്ധതിക്കായി ജോലിചെയ്തിരുന്ന 23 പേരെയാണ് കാണാതായത്. ഇവര്‍ മരിച്ചിരിക്കാമെന്ന് ജില്ലാ കലക്ടര്‍ രാജേഷ് കുമാര്‍ പറഞ്ഞു.

Ads By Google

മണ്ണിച്ചിടില്‍ മൂലം ശ്രീനഗര്‍-ലേ ഹൈവേയിലെ ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. നിരവധി യാത്രക്കാരും വാഹനങ്ങളും സോജില പാസില്‍ കുടുങ്ങിക്കിടക്കുകയാണ്. സോജിലയില്‍ തുടരുന്ന മഴയേയും മണ്ണിടിച്ചിലിനേയും തുടര്‍ന്ന് ലഡാക്ക് മേഖല പൂര്‍ണ്ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്.

മേഘസ്‌ഫോടനം എന്ന പ്രതിഭാസമാണ് ഉത്തരാഖണ്ഡിലെ ദുരന്തത്തിന് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. ചുരുങ്ങിയ സമയം കൊണ്ട് വെള്ളപ്പൊക്കമുണ്ടാക്കാന്‍ മാത്രം ശക്തിയുള്ള കനത്തമഴയാണ് മേഘസ്‌ഫോടനം. മണിക്കൂറില്‍ 100 മി.മി മഴയാണ് ഇവിടെ പെയ്തുകൊണ്ടിരിക്കുന്നത്.

ഉത്തരകാശിയില്‍ 31 പേരും ചമോലി ജില്ലയില്‍ മൂന്ന് പേരും മരിച്ചു. പ്രദേശങ്ങളില്‍ 250 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

Advertisement