എഡിറ്റര്‍
എഡിറ്റര്‍
നമീബിയയില്‍ വിമാനം തകര്‍ന്ന്് വീണ് 33 പേര്‍ മരിച്ചു
എഡിറ്റര്‍
Saturday 30th November 2013 10:31pm

plain232

നമീബിയ: നമീബിയയില്‍ മൊസാംബിക് എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്ന് 33 പേര്‍ മരിച്ചു.   മൊസാംബിക് തലസ്ഥാനായ മാപൂട്ടോയില്‍ നിന്ന് അംഗോളയുടെ തലസ്ഥാനമായ ലുവാണ്‍ഡയിലേക്ക് പോയ വിമാനമാണ് അപകടത്തില്‍ പെട്ടത്.

നമീബിയയുടെ വടക്ക് കിഴക്ക് ഭാഗത്ത് അംഗോളയുടെ അതിര്‍ത്തിക്കടുത്തായുള്ള ദേശീയ പാര്‍ക്കിലാണ് വിമാനം തകര്‍ന്നു വീണത്. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 33 പേരും കൊല്ലപ്പെട്ടതായി നമീബിയന്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതില്‍ 27 പേര്‍ യാത്രക്കാരും ആറ് പേര്‍ വിമാന ജീവനക്കാരുമാണ.് 10 മൊസാമ്പി സ്വദേശികളും, ഒന്‍പത് അംഗോളന്‍ സ്വദേശികളും, അഞ്ച് പോര്‍ച്ചുഗീസുകാരും, ഫ്രാന്‍സ്, ബ്രസീല്‍, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ ആളുകളുമാണ് വിമാനത്തില്‍ യാത്രക്കാരായി ഉണ്ടായിരുന്നത്.

വെള്ളിയാഴ്ച്ച പ്രാദേശിക സമയം 11.26 മാപുട്ടോയില്‍ നിന്ന് യാത്ര തിരിച്ച വിമാനം ഉച്ചയ്ക്ക് ശേഷം ലുവാണ്ടയിലെത്തേണ്ടതായിരുന്നു.

വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതായുള്ള ബന്ധപ്പെട്ടവരുടെ അറിയിപ്പിനെത്തുടര്‍ന്ന നടത്തിയ അന്വേഷണത്തിലൊടുവിലാണ് വിമാനം കണ്ടെത്തിയത്യ. നമീബിയയോടൊപ്പം ബോട്‌സുവാനയുടെയും അംഗോളയുടെയും വ്യോമയാന വിഭാഗങ്ങള്‍ തിരച്ചിലില്‍ പങ്കാളികളായി.

Advertisement