തിരുവനന്തപുരം: സംസ്ഥാനത്ത് 3218 ബൂത്തുകള്‍ സംഘര്‍ഷസാധ്യത ഉള്ളവയാണെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍. ഇതില്‍ 1345 ബുത്തുകള്‍ പ്രശ്‌നസാധ്യതയുള്ളവയാണെന്നും കമ്മീഷന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.

ഏറ്റവും കൂടുതല്‍ പ്രശ്‌നബാധിത ബൂത്തുകളുള്ളത് കണ്ണൂര്‍ ജില്ലയിലാണ്. എറണാകുളവും കോഴിക്കോടും പ്രശ്‌നസാധ്യതയുള്ളവയില്‍പെടും. തദ്ദേശതിരഞ്ഞെടുപ്പിനായി വന്‍ സുരക്ഷാസംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ആവശ്യമാണെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ പോലീസ് സേനയെ വിന്യസിക്കുമെന്നും കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു.