എഡിറ്റര്‍
എഡിറ്റര്‍
ഉത്തരാഖണ്ഡിലെ പേമാരി: മരണം 31 ആയി
എഡിറ്റര്‍
Sunday 5th August 2012 11:50am

ഡെറാഡൂണ്‍ : ഉത്തരാഖണ്ഡിലെ കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം 31 ആയി.  40 ഓളം പേരെ കണാതായിട്ടുണ്ട്. മരിച്ചവരില്‍ മൂന്ന് ജവാന്മാരും ഉള്‍പ്പെടുന്നു. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

Ads By Google

മണ്ണിടിച്ചിലും പ്രളയവും മൂലം ഗംഗോത്രി, ബദരീനാഥ്, തീര്‍ത്ഥാടനകേന്ദ്രങ്ങളിലേക്കുള്ള ചാര്‍ധാംയാത്ര മുടങ്ങി നൂറുകണക്കിന് തീര്‍ത്ഥാടകര്‍ ഗംഗോത്രിയില്‍ കുടങ്ങിക്കിടക്കുകയാണ്.

ഒഡീഷ, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളും ആന്ധ്രാപ്രദേശ് തീരങ്ങള്‍ എന്നീ പ്രദേശങ്ങളും മഴക്കെടുതിയിലാണ്. ഹിമാലയ മേഖലയിലെ കനത്ത മഴ കാരണം കിഴക്കന്‍ യു.പിയും സരയു, ഘംഘ്‌റി നദികളില്‍ ജലനിരപ്പ് ഉയര്‍ന്നത് ബാരബങ്കി ജില്ലയും പ്രളയഭീതിയിലാണ്.

ഉത്തരാഖണ്ഡിലെ ഗഡ്‌വാള്‍ പ്രദേശം പ്രളയത്തില്‍ താറുമാറായി. മഴക്ക് ഇനിയും സാധ്യതയുള്ളതിനാല്‍ സര്‍ക്കാര്‍ സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്.

ഉത്തരകാശിയിലെ മലനിരകളിലുണ്ടായ സ്‌ഫോടനത്തിലും പേമാരിയിലും വൈദ്യുത ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന 19 പേരെ കാണാതായി. 1978 ന് ശേഷം ഉത്തരകാശിയിലുണ്ടാകുന്ന ഏറ്റവും വലിയ ദുരന്തമാണിത്.

ചാര്‍ധാം തീര്‍ത്ഥാടനവഴിയില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ രക്ഷിക്കാന്‍ റോഡുകള്‍ തുറന്നുകൊടുക്കാന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജമ്മുകാശ്മീരില്‍ പ്രളയക്കെടുതിയില്‍ ഒരാള്‍ മരിച്ചു. 27 ഓളം പേരെ കാണാതായി. ഇവിടെയുള്ള റോഹ്താങ് തുരങ്കമേഖലയില്‍ സൈന്യം നിര്‍മ്മിച്ച ബെയ്‌ലിപാലം തകര്‍ന്നിട്ടുണ്ട്. സംസ്ഥാനത്ത് എട്ടുകോടിയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.

Advertisement