Categories

30,000 ഏക്കര്‍ വനഭൂമി കൈയ്യേറ്റക്കാരുടെ കയ്യിലെന്ന് സര്‍ക്കാര്‍

high-courtകൊച്ചി: സംസ്ഥാനത്ത് 30,000 ഏക്കര്‍ വനഭൂമി കൈയ്യേറ്റക്കാരുടെ കയ്യിലാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മതികെട്ടാന്‍ ഭൂമി കയ്യേറ്റ കേസില്‍ വനം വകുപ്പ് സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പരാമര്‍ശിച്ചിട്ടുള്ളത്.

30,000 ഏക്കര്‍ വനഭൂമി കൈയ്യേറ്റക്കാരുടെ കയ്യിലാണെന്നാണ് പല സമയങ്ങളിലായി നടത്തിയ സര്‍വ്വേകളില്‍ നിന്നും വ്യക്തമായതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. രാഷ്ട്രീയവും പ്രാദേശികവുമായ ബുദ്ധിമുട്ടുകള്‍ കാരണം കൈയ്യേറ്റഭൂമി ഒഴിപ്പിക്കാന്‍ കഴിയുന്നില്ല. മൂന്നാറില്‍ 790 ഹെക്ടര്‍ വനഭൂമി കൈയ്യേറ്റക്കാരുടെ പക്കലാണുള്ളത്. ഇതില്‍ 17 ഹൈക്ടര്‍മാത്രമേ ഒഴിപ്പിക്കാന്‍ സാധിച്ചിട്ടുള്ളൂവെന്നും സര്‍ക്കാര്‍ കുറ്റസമ്മതം നടത്തി.

സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ വൈകിയതിനു സാജന്‍ പീറ്ററിനെ ഹൈക്കോടതി വിളിച്ചു വരുത്തി ശാസിക്കുകയായിരുന്നു. സര്‍ക്കാര്‍ ഇന്നു സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അവ്യക്തതയുണ്ടെന്നും കോടതി പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.