എഡിറ്റര്‍
എഡിറ്റര്‍
പാലക്കാട് വന്‍സ്‌ഫോടക വേട്ട; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍
എഡിറ്റര്‍
Sunday 9th September 2012 9:18pm

Ammonium Nitrate, അമോണിയം നൈട്രേറ്റ് പാലക്കാട്: കേരളത്തിലേക്ക് കടത്തുകയായിരുന്ന വന്‍സ്‌ഫോടക ശേഖരം പിടികൂടി. പാലക്കാട് കോതച്ചിറയിലാണ് 3000 കിലോ അമോണിയം നൈട്രേറ്റ് പിടിച്ചെടുത്തത്. തമിഴ്‌നാട്ടില്‍ നിന്നു ലോറിയില്‍ കടത്തുകയായിരുന്ന സ്‌ഫോടകശേഖരം കോതച്ചിറയില്‍ വെച്ചാണ് പോലീസ് പരിശോധനയില്‍ കണ്ടെത്തിയത്. സംഭവമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. തമിഴ്‌നാട് സ്വദേശി ശെല്‍വന്‍ ആണ് അറസ്റ്റിലായത്.

Ads By Google

കരിങ്കല്‍ ക്വാറികളിലേയ്ക്ക് പാറ പൊട്ടിക്കുന്നതിനും മറ്റുമുള്ളതാണ് സ്‌ഫോടകവസ്തു എന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. കേരളത്തില്‍ സമീപകാലത്ത് നടക്കുന്ന ഏറ്റവും വലിയ സ്‌ഫോടക വേട്ടയാണ് ഇന്ന് നടന്നത്. കരിങ്കല്‍ ക്വാറിയിലേക്കുള്ള സ്‌ഫോടകവസ്തുവാണെന്ന് പ്രാഥമികാന്വേഷണത്തില്‍ മനസ്സിലായെങ്കിലും വലിയ ആശങ്കയോടെയാണ് അധികൃതര്‍ നോക്കിക്കാണുന്നത്. തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവരികയായിരുന്ന വന്‍ അമോണിയം നൈട്രേറ്റ് ശേഖരം അടുത്തിടെ തൃശൂര്‍ മണ്ണുത്തിയില്‍ വെച്ചും പിടികൂടിയിരുന്നു. ഇതേ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയതെന്ന് പോലീസ് പറഞ്ഞു.

എറണാകുളംകോട്ടയം റെയില്‍വേ പാതയില്‍ വെള്ളൂരില്‍ കണ്ടെത്തിയ സ്‌ഫോടക വസ്തുവിലും അമോണിയം നൈട്രേറ്റ് അടങ്ങിയിരുന്നതായി സ്ഥിരീകരണമുണ്ടായിരുന്നു. എല്‍.ഇ.ഡി പരിശോധനയില്‍ ബോംബ് സ്‌ക്വാഡാണ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നത്.

Advertisement