എഡിറ്റര്‍
എഡിറ്റര്‍
മുപ്പതുകാരിയെ 11 മാസം തടവിലിട്ട് ബലാത്സംഗം ചെയ്തു: ദമ്പതികള്‍ക്കെതിരെ കേസ്
എഡിറ്റര്‍
Wednesday 5th March 2014 6:19am

girl-in--prison

ജയ്പൂര്‍: മുപ്പതുകാരിയെ 11 മാസം മുറിയില്‍ അടച്ചിട്ട് ബലാത്സംഗം ചെയ്ത കേസില്‍ ദമ്പതികള്‍ക്കെതിരെ കേസ്.

ജയ്പൂരിലെ ഭട്ടബസ്തിയിലാണ് സംഭവം. ഒരു വര്‍ഷം മുമ്പാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ കഴിഞ്ഞ ദിവസമാണ് പോലീസ് കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

രാംഖിലാരി എന്നയാള്‍ക്കും ഭാര്യ ഗീതയ്ക്കുമെതിരെയാണ് യുവതി ഒരു പ്രാദേശിക കോടതിയില്‍ പരാതി നല്‍കിയിരുന്നത്.

മുറിയില്‍ അടച്ചിട്ട് 11 മാസത്തോളം തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഗര്‍ഭഛിദ്രത്തിനായി തന്നെ നിര്‍ബന്ധിച്ചുവെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു.

കോടതിയുടെ നിര്‍ദേശ പ്രകാരമാണ് പോലീസ് ഇവരുടെ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ജയ്പൂരില്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃപിതാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് നവവധു രംഗത്തെത്തിയതിന്റെ പിറകെയാണ് ഒരു വര്‍ഷം മുമ്പത്തെ ബലാത്സംഗക്കേസില്‍ അന്വേഷണം ആരംഭിച്ചിരിയ്ക്കുന്നത്.

Advertisement