എഡിറ്റര്‍
എഡിറ്റര്‍
സ്വന്തമായി നിലപാടെടുക്കാന്‍ അനുവദിക്കണം: ശശികലയുടെ തടവിലെ 30 എം.എല്‍.എമാര്‍ നിരാഹാരത്തില്‍
എഡിറ്റര്‍
Friday 10th February 2017 11:26am

mla1
ചെന്നൈ: തന്നെ പിന്തുണയ്ക്കുന്നവര്‍ എന്നവകാശപ്പെട്ട് ശശികല ഒളിവില്‍ താമസിപ്പിച്ച എം.എല്‍.എമാരില്‍ ഒരുവിഭാഗം ശശികലയ്‌ക്കെതിരെ തിരിഞ്ഞെന്ന് റിപ്പോര്‍ട്ട്. 129 എം.എല്‍.എമാരില്‍ 30 പേര്‍ നിരാഹാരം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.


Also Read: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐയുടെ സദാചാര ഗുണ്ടായിസം


സ്വതന്ത്രരാക്കണമെന്നും സ്വന്തമായി തീരുമാനമെടുക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് നിരാഹാരം.

ചെന്നൈ കല്‍പാക്കം പൂവത്തൂര്‍ റോഡില്‍ മഹാബലിപുരത്തിനു സമീപമാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്.

കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം ശശികലയ്‌ക്കെതിരെ രംഗത്തെത്തിയതിനു പിന്നാലെയാണ് ശശികല എം.എല്‍.എമാരെ രഹസ്യകേന്ദ്രത്തിലേക്കുമാറ്റിയത്.

Advertisement