Categories

തമിഴ്‌നാട്ടില്‍ പ­ടക്ക ക­ട കത്തി 32 മര­ണം

topnewsചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളു­ര്‍ പള്ളിപ്പെട്ടില്‍ പ­ടക്ക­ക്ക­ട കത്തി കുറഞ്ഞത് 32 പേര്‍ മരിച്ചു. മരണ സംഖ്യ കൃത്യമായി കണക്കാക്കിയിട്ടില്ല. പരുക്കേറ്റ 40 പേരെ തിരുവള്ളൂര്‍ ജില്ലാ ആശു­പത്രിയില്‍ പ്രവേശിപ്പിച്ചു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെള്ളിയാഴ്ച രാത്രിയി­ലാണ് ചെന്നൈയില്‍ നി­ന്ന് 80 കിലോമീറ്റര്‍ അകലെയുള്ള തിരുവള്ളൂരില്‍ അപകട­മുണ്ടായ­ത്. ദീപാവലിയോടനുബന്ധിച്ചു താല്‍ക്കാലികമായി തുറന്ന­ പ­ട­ക്ക ക­ട­യി­ലാ­യി­രു­ന്നു അ­പ­ക­ടം. പത്തിലധികമാളുകള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ആശുപത്രി­യില്‍ വെ­ച്ചാ­യി­രുന്നു ബാക്കി­യു­ള്ളവര്‍ മ­ര­ണ­പ്പെ­ട്ടത്. സംഭവ സ്ഥലത്ത് നിന്ന് മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാണ് കണ്ടെത്തിയ­ത്. മരിച്ച എല്ലാവരേയും തിരിച്ചറിയാനായി­ട്ടില്ല. ആന്ധ്ര പ്രദേശിലെ ചിറ്റൂരില്‍ നിന്നുള്ളവരാണ് മരിച്ചവരിലേറെയും.

പള്ളിപ്പെട്ട് സ്വദേശി ജാനകി രാമന്റെ ഉടമസ്ഥതയി­ലുള്ള സോളിങ്കര്‍ റോഡിലെ അരി ഗോഡൗണ്‍ താല്‍ക്കാലികമായി പടക്ക കടയാ­യി ഉ­പ­യോ­ഗി­ക്കു­ക­യാ­യി­രുന്നു. ആനന്ദന്‍ എന്നയാളാണു ഗോഡൗണ്‍ വാടയ്‌ക്കെടുത്തു പടക്ക വില്‍പ­ന നടത്തിയിരു­ന്നത്. ദീപാവലിയാഘോഷങ്ങള്‍ക്കായി നിര്‍മ്മിച്ച പടക്കങ്ങള്‍ വില്‍പ്പനക്കായി വന്‍ തോതില്‍ ശേ­ഖ­രി­ച്ച­ത് അ­പ­ക­ട­ത്തി­ന്റെ തീവ്ര­ത വര്‍­ദ്ധി­പ്പി­ച്ചു. പടക്കം വാങ്ങാനെത്തി­യ­വരും ക­ട­യി­ലെ ജീ­വ­ന­ക്കാ­രു­മാ­ണ് അ­പ­ക­ട­ത്തില്‍­പ്പെ­ട്ട­ത്. വന്‍ ശബ്ദത്തോടെ പൊട്ടി­ത്തെ­റിച്ച കടയുടെ ഭാഗങ്ങള്‍ അര കിലോമീറ്റര്‍ ദൂരത്തോളം തെറിച്ചു വീണു. അപകട­മുണ്ടായ സ്ഥലത്തിന് ര­ണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ സ്‌ഫോടന ശബ്ദം കേട്ടതായി പ്രദേശ വാസികള്‍ പറ­ഞ്ഞു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

തീ­പ്പി­ടു­ത്ത­ത്തി­ന്റെ രൂ­ക്ഷ­ത കാരണം രാത്രി വൈകിയും സംഭവസ്ഥലത്തേക്ക് അടുക്കാനാകാതിരുന്നതു രക്ഷാപ്രവര്‍ത്തനം വൈകിച്ചു. അഗ്‌നിശമനസേന സംഭവസ്ഥലത്തെത്തി തീകെടുത്താന്‍ പരിശ്രമിക്കുന്നുണ്ട്. പോലീസ് സൂ­പ്ര­ണ്ട്, ജില്ലാ കളക്ടര്‍ എന്നിവര്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍­കുന്നു.

ഒ­ക്ടോ­ബര്‍ 17 2009

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.