ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 30 പേര്‍ മരിച്ചു. പത്ത് ലക്ഷത്തിലേറെ പേര്‍ ദുരിതബാധിതരായി.
ദക്ഷിണ പാക്കിസ്ഥാനിലുണ്ടായ വെള്ളപ്പൊക്കത്തില്‍ വന്‍നാശനഷ്ടങ്ങളാണുണ്ടായത്. ആറു ജില്ലകളിലായി 30 പേര്‍ കൊല്ലപ്പെട്ടതായി ദക്ഷിണ സിന്ധ് പ്രവിശ്യയിലെ മുഖ്യമന്ത്രി ഖൈ്വം അലി ഷാ മാധ്യമങ്ങളോട് പറഞ്ഞു. ഏകദേശം 60000 ഓളം പേര്‍ക്ക് വീട് നഷ്ടപ്പെട്ടിട്ടുണ്ട്. ബദിന്‍ ജില്ലയിലാണ് വെള്ളപ്പൊക്കം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ളോട് പറഞ്ഞു.