എഡിറ്റര്‍
എഡിറ്റര്‍
യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 30 കുട്ടികള്‍ മരിച്ചു
എഡിറ്റര്‍
Friday 11th August 2017 8:34pm

ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശില്‍ ആശുപത്രിയില്‍ 30 കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലാണ് സംഭവം. ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്ന കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെയാണ് മരിച്ചത്. ഗോരഖ്പൂര്‍ ബി.ആര്‍.ഡി ആശുപത്രിയിലാണ് സംഭവം.

മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്നായിരുന്നു കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. 48 മണിക്കൂറിനുളളിലാണ് ഇത്രയും കുട്ടികള്‍ മരിച്ചത്.


Also Read:  സ്വാതന്ത്ര്യദിനം ആഘോഷിച്ചാല്‍ മാത്രം പോര; ദൃശ്യങ്ങള്‍ പകര്‍ത്തി അയച്ചു നല്‍കണമെന്നും മദ്രസകളോട് യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍


സര്‍ക്കാര്‍ ആശുപത്രിക്ക് ഓക്‌സിജന്‍ വിതരണം ചെയ്യുന്ന കമ്പനി വിതരണം നിര്‍ത്തിയതാണ് അപകടത്തിന് കാരണം. ഓക്‌സിജന്‍ കമ്പനിക്ക് ആശുപത്രി 66 ലക്ഷം രൂപ ഈ ഇനത്തില്‍ നല്‍കാന്‍ ഉണ്ടായിരുന്നതായാണ് വിവരം. ഇതെ തുടര്‍ന്നാണ് ഓക്‌സിജന്‍ നല്‍കാതിരുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉത്തര്‍പ്രദേശില്‍ മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് നൂറ് കണക്കിന് കുട്ടികളാണ് ഓരോ വര്‍ഷവും മരിക്കുന്നത്. തുടര്‍ന്ന് യോഗി ആദിത്യനാഥ് രോഗപ്രതിരോധത്തിനായി പ്രചരണ പരിപാടികള്‍ നടത്തിയിരുന്നു. യോഗി ആദിത്യനാഥ് ഈ ആശുപത്രി രണ്ട് ദിവസം മുമ്പ് സന്ദര്‍ശിച്ചിരുന്നു.

Advertisement