എഡിറ്റര്‍
എഡിറ്റര്‍
മൂന്ന് വയസ് പ്രായമുള്ള ഇരട്ടക്കുട്ടികള്‍ വാഷിങ്‌മെഷീനില്‍ വീണ് മരിച്ചു
എഡിറ്റര്‍
Sunday 26th February 2017 12:59pm

ന്യൂദല്‍ഹി: വാഷിങ് മെഷീനിലെ വെള്ളത്തില്‍ വീണ് ഇരട്ടകുട്ടികള്‍ മരിച്ചു. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രോഹിണിയില്‍ ഇന്നലെ ഉച്ചക്കാണ് സംഭവം. മൂന്ന് വയസുള്ള നിഷാന്ത്, നക്ഷ്യ എന്നീ കുട്ടികളാണ് മരിച്ചത്.

കുട്ടികളെ വാഷിങ് മെഷീന് സമീപം നിര്‍ത്തി അമ്മ സോപ്പുപൊടിയെടുക്കാന്‍ പുറത്തുപോയപ്പോഴാണ് അപകടം സംഭവിച്ചത്. സാപ്പുപൊടിയെടുത്ത് ആറ് മിനിട്ടുകള്‍ക്ക് ശേഷമാണ് യുവതി മടങ്ങിയെത്തിയത്.

സോപ്പുപൊടി എടുക്കാന്‍ പോയ അമ്മ തിരിച്ചു വന്നപ്പോള്‍ മെഷീനു സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കാണാതാവുകയായിരുന്നു. പിന്നീട് കുട്ടികളെ വിട്ടിലും പുറത്തും തിരഞ്ഞെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.

തുടര്‍ന്ന് അയല്‍വാസികള്‍ പോലീസിനെ വിവരമറിയിച്ചു. ഇതിനിടെ വിവരമറിഞ്ഞെത്തിയ അച്ചന്‍ രവീന്ദര്‍ നടത്തിയ തിരച്ചിലില്‍ വാഷിങ് മെഷീനില്‍ കുട്ടികളെ കണ്ടെത്തുകയായിരുന്നു.


Dont Miss ദുരൂഹ സാഹചര്യത്തില്‍ കാണാതായ കാസര്‍ഗോഡ് പടന്ന സ്വദേശി ഹാഫിസ് കൊല്ലപ്പെട്ടതായി സന്ദേശം 


ഉടന്‍ സമീപത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു. കുട്ടികള്‍ വാഷിങ് മെഷീന് മുകളില്‍ കയറുകയും കാല്‍വഴുതി അകത്തേക്ക് വീണതാകാമെന്ന നിഗമനത്തിലാണ് പോലീസ്.

കുട്ടികളുടെ മൃതദേഹം പോസ്റ്റ്മാര്‍ട്ടം നടത്തി രക്ഷിതാക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Advertisement