എഡിറ്റര്‍
എഡിറ്റര്‍
മൂന്നു വയസ്സുകാരിയെ കൊന്ന് വേസ്റ്റ് കുഴിയില്‍ തള്ളി; ലൈംഗിക പീഡനത്തിനിരയായെന്ന് ശരീരത്തിലെ മുറിവുകള്‍
എഡിറ്റര്‍
Monday 20th February 2017 6:29pm

 

ചെന്നൈ: നോര്‍ത്ത് ചെന്നൈയിലെ തിരുവട്ടിയൂരില്‍ മൂന്ന് വയസ്സുകാരിയുടെ മൃതദേഹം വേസ്റ്റ് കുഴിയില്‍ കണ്ടെത്തി. ലൈംഗിക പീഡനത്തിനു ശേഷമാണ് കൊലപാതകമെന്നാണ് ശരീരത്തിലെ മുറിവുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞയാഴ്ച ഏഴര വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നതില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മൂന്ന് വയസ്സുകാരിയുടെ മരണവും.


Also read ഒരു കൊല്ലമായി വീട്ടിലെത്താത്ത സൈനികരും തനിക്ക് കുട്ടി ജനിച്ചെന്നറിഞ്ഞ് മധുരം വിളമ്പുന്നു; അധിക്ഷേപ പരാമര്‍ശവുമായി ബി.ജെ.പി നേതാവ് 


കുട്ടി ക്രൂര പീഡനത്തിനിരയായശേഷമാണ് മരണപ്പെട്ടതെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. കുട്ടിയുടെ ശരീര ഭാഗങ്ങളിലെല്ലാം മുറിവുകളുണ്ടെന്നും ശരീരത്തിന്റെ കീഴ്ഭാഗത്തും മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കുന്ന രാവിലെ പതിനൊന്നു മണിയ്ക്കായിരുന്നു അവസാനമായി കണ്ടത്. ഉച്ചഭക്ഷണത്തിനു വിളിക്കുമ്പോഴാണ് വീട്ടുകാര്‍ കുട്ടിയെ കാണാനില്ലാത്തതായി അറിയുന്നത്. സമീപ പ്രദേശത്ത് നടത്തിയ തിരച്ചിലില്‍ കുട്ടിയെ കാണാത്തതിനെത്തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.


Dont miss: മറഡോണയുടെയും പെലയുടെയും ബോള്‍ട്ടിന്റെയും നിരയിലേക്ക് കോഹ്‌ലിയും; ചരിത്ര നേട്ടവുമായി ഇന്ത്യന്‍ നായകന്‍


പീഡനത്തിനുശേഷം മരണപ്പെട്ട കുട്ടിയെ വേസ്റ്റുകള്‍ക്കിടയില്‍ ഒളിപ്പിച്ചതാകാം എന്ന നിഗമനത്തിലാണ് പൊലീസ്. കോര്‍പ്പറേഷന്‍ വാഹനത്തില്‍ കയറ്റിയ മാലിന്യം തിരുവട്ടിയൂര്‍ മാലിന്യ സംസ്‌കരണശാലയില്‍ എത്തിച്ചപ്പോള്‍ മൃതദേഹവും ഇതില്‍പ്പെട്ടതാകാം എന്നും പൊലീസ് പറയുന്നു.

വായില്‍ തുണി തിരുകിയശേഷം മൂടിക്കെട്ടിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം മാലിന്യ കൂമ്പാരത്തില്‍ കണ്ടെത്തിയത്. കുട്ടിയുടെ തലയിലും മുറിവുകള്‍ ഉണ്ടായിരുന്നു. അന്വേഷണം ആരംഭിച്ചതായും സമീപ വാസികളെ ചോദ്യം ചെയത് വരികയാണെന്നും പൊലീസ് പറഞ്ഞു. മത്സ്യബന്ധനം ഉപജീവനമാര്‍ഗമായി സ്വീകരിച്ച കുടുംബങ്ങള്‍ ഏറെയുള്ള മേഖലയാണ് നോര്‍ത്ത് ചെന്നൈയിലെ തിരുവട്ടിയൂര്‍.

Advertisement