ഷിംല: ഹിമാചല്‍ പ്രദേശില്‍ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചു മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു. കാംഗ്ര ജില്ലയിലെ വനമേഖലയില്‍ ഉപേക്ഷിക്കപ്പെട്ട സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചാണ് അപകടം നടന്നത്.

ഇന്നലെ രാത്രിയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സ്‌കൂളില്‍ പോയ കുട്ടികള്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്നു മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.