ഡബ്‌ളിന്‍ : സ്വീഡിഷ് കാര്‍ട്ടൂണിസ്റ്റ് ലാര്‍സ് വില്‍ക്‌സിനെ വധിക്കാന്‍ പദ്ധതിയിട്ടതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്നു പേരെ കോടതി മോചിപ്പിച്ചു. മറ്റു നാലു പേര്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. 2007ല്‍ ‘നെരികെസ് അല്ലെഹന്‍ഡ’ എന്ന പത്രത്തില്‍ പവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്ന തരത്തില്‍ കാര്‍ട്ടൂണുകള്‍ വരച്ചതിനാണ് ലാര്‍സ് വില്‍ക്‌സിനെ വധിക്കാന്‍ പദ്ധതിയിട്ടത്.

മൂന്നു ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് കേസ് ചാര്‍ജ്ജു ചെയ്യാതെ രണ്ടു സ്ത്രീകളെയും, ഒരു പുരുഷനെയും കോടതി മോചിപ്പിച്ചത്. അറസ്റ്റിലായവരില്‍ മൂന്ന് അള്‍ജീരിയന്‍ സ്വദേശികളും, ലിബിയ, പാലസ്തീന്‍ , ക്രൊയേഷ്യ, അമേരിക്ക എന്നിവിടങ്ങളിലെ ഓരോ പൗരന്മാരും ഉള്‍പ്പെടുന്നു.