കോഴിക്കോട്: വ്യാജപാസ്‌പോര്‍ട്ടുമായെത്തിയ മൂന്നുപേര്‍ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായി.

തൃശ്ശൂര്‍ മാള സ്വദേശി സിദ്ധീഖ്, തിരുവനന്തപുരം സ്വദേശി രാജേഷ്, തിരുനല്‍വേലി സ്വദേശി മുഹമ്മദ് കാസിം എന്നിവരാണ് പിടിയിലായത്. ഈവര്‍ഷം ഇതുവരെ 61 പേര്‍ വ്യാജപാസ്‌പോര്‍ട്ടുമായി കരിപ്പൂരില്‍ പിടിയിലായിട്ടുണ്ട്.