കൊല്ലം: കൊല്ലത്ത് വിവിധ ബാറുകളില്‍ എക്‌സൈസ് സംഘം പരിശോധന നടത്തുന്നു. ജില്ലയില്‍ മൂന്ന് സ്ഥലത്തായി അമിത മദ്യപാനം മൂലം മൂന്ന് പേര്‍ മരിച്ചതിനെ തുടര്‍ന്നാണ് നടപടി. ജില്ലയില്‍ ശാസ്താം കോട്ട, മൈനാഗപ്പള്ളി, ആഞ്ഞിലിമൂട് എന്നിവടങ്ങളിലായാണ് ഞായറാഴ്ച മൂന്ന് പേര്‍ മരിച്ചത്.

മൈനാഗപ്പള്ളി തോട്ടുമുഖം സ്വദേശി ഷാജി(50), ആഞ്ഞലിമൂട് സ്വദേശി പൗലോസ്(45), മൈനാഗപ്പള്ളി സ്വദേശി ശശി എന്നിവരാണ മരിച്ചത്. വിഷ മദ്യം കഴിച്ചതാണ് മരണകാരണമെന്ന് സംശയിക്കുന്നുണ്ട്. എന്നാല്‍ പോലീസിന്റെ ഭാഗത്ത്് നിന്ന് ഇക്കാര്യത്തെകുറിച്ച് ഇത് വരെ സ്ഥിരീകരണമുണ്ടായിട്ടില്ല. നാളെ പോസ്റ്റ് മോര്‍ട്ടം റി്‌പ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം മാത്രമേ മരണകാരണം എന്താണെന്ന് വ്യക്തമാവൂ എന്നാണ് പോലീസ് അറിയിച്ചത്.