മഹാരാഷ്ട്ര:ബാന്ദ്രയില്‍ സഹോദരിമാരായ മൂന്ന് ബാലികമാരെ ബലാല്‍സംഗം ചെയ്ത് കൊന്നു കിണറ്റിലെറിഞ്ഞു.

Subscribe Us:

ഫെബ്രുവരി 14 ന് സ്‌കൂളിലേക്ക് പോയ  ആറ് , എട്ട്, പതിനൊന്നും വയസുള്ള സഹോദരിമാരെ കാണാതാവുകയായിരുന്നു.

Ads By Google

പിന്നീട് നടന്ന തിരിച്ചിലില്‍ നാലുദിവസത്തിനു ശേഷം ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ബാന്ദ്രയിലെ നാഗ്പൂരില്‍ നിന്നും അറുപത്തിയഞ്ചു കിലോമീറ്റര്‍ മാറി ഒരു കിണറ്റില്‍ നിന്നാണ് മൂന്നുപേരുടെയും മൃതദേഹം കണ്ടെടുത്തത്‌
കുട്ടികളെ കണ്ടെത്താന്‍ പോലീസ് ഒന്നും ചെയ്തില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. കുട്ടികളുടെ മരണം അപകടം മൂലമാണെന്നാണ് പോലീസ് ആദ്യം പറഞ്ഞിരുന്നത്.

പിന്നീട് നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ശരിയായ നടപടി കൈകൊള്ളാന്‍ പോലീസ് തയ്യാറായത്.

എന്നാല്‍ ജനങ്ങള്‍ ശാന്തരാകണമെന്നും നിയമം നടപ്പാക്കാന്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി പൃഥ്വിരാജ്‌ചൗഹാന്‍ ആവശ്യപ്പെട്ടു.

ഈ കേസ് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും ഇവരുടെ മാതാവിന് സാമ്പത്തിക സഹായം ലഭ്യമാക്കുമെന്നും കേന്ദ്ര മന്ത്രി പ്രഫുല്‍പട്ടേല്‍ അറിയിച്ചു.

കേസിന്റെ അന്വേഷണം ദ്രുതഗതിയില്‍ പൂര്‍ത്തീകരിച്ച് കുറ്റവാളികളെ ശിക്ഷിക്കുമെന്നും  ഇവരുടെ വീട് സന്ദര്‍ശിച്ച പ്രഫുല്‍പട്ടേല്‍ പറഞ്ഞു.
തന്റെ പേരമക്കളെ ഭക്ഷണം നല്‍കാമെന്ന് പ്രേരിപ്പിച്ച് അപരിചിതര്‍ ഇരായാക്കിയതായിരിക്കുമെന്ന് കുട്ടികളുടെ മുത്തച്ഛന്‍ പറഞ്ഞു.

ഈ കുട്ടികളുടെ പിതാവ് നാലു വര്‍ഷം മുമ്പാണ് മരണപ്പെട്ടത്. ഇവരുടെ മാതാവ് കൂലിപണിക്ക് പോയാണ് ഈ ദരിദ്രകുടുംബം ജീവിക്കുന്നത്.