കണ്ണൂര്‍ : തീവ്രവാദക്കേസിലെ മൂന്ന് റിമാന്‍ഡ് തടവുകാര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിരാഹാരസമരം നടത്തുന്നു. മുഹമ്മദ് നവാസ്,മുഹമ്മദ് നൈനാന്‍,പി.കെ ഷനീഷ് എന്നിവരാണ് ഇന്നലെ രാവിലെ മുതല്‍ നിരാഹാരം തുടങ്ങിയത്. കാശ്മീരിലെ തീവ്രവാദ സംഘത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്‌തെന്ന കേസില്‍ തടിയന്റവിട നസീറിനൊപ്പം അറസ്റ്റിലാവരാണ് ഇവര്‍.
കേവലം റിമാന്‍ഡ് തടവുകാരായ തങ്ങളെ കൊടുംകുറ്റവാളികളെപ്പോലെ സെല്ലില്‍ത്തന്നെ മുഴുവന്‍ സമയവും പൂട്ടിയിടുകയാണ്. ഇത് ശരിയല്ലെന്നും മറ്റുതടവുകാരെപ്പോലെ തങ്ങളെയും രാവിലെ സെല്ലില്‍ നിന്ന് പുറത്തുവിടണമെന്നും മറ്റുതടവുകാരോട് പെരുമാറുന്ന രീതിയില്‍ത്തന്നെ തങ്ങളോടും പെരുമാറണമെന്നും പറഞ്ഞാണ് നിരാഹാരസമരം. തീവ്രവാദക്കേസില്‍ കുറ്റാരോപിതരായതിനാല്‍ കനത്ത സുരക്ഷയിലാണ് ഇവര്‍.
രണ്ടുമാസം മുന്‍പ് വിയ്യുരില്‍ നിന്ന് കണ്ണൂരിലെത്തിച്ച ഇവരെ സെല്ലില്‍ നിന്നും പുറത്തുവിടാറില്ല. ഇവര്‍ക്കായി കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. തീവ്രവാദക്കേസിലെ പ്രതികളായതിനാല്‍ തന്നെ ഇവരെ പുറത്തുവിട്ടാല്‍ മറ്റുതടവുകാരെ ആക്രമിച്ചേക്കും എന്നതിനാലാണ് ഇവരെ മുഴുവന്‍ സമയവും സെല്ലില്‍ പൂട്ടിയിടുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

Subscribe Us: