എഡിറ്റര്‍
എഡിറ്റര്‍
പന്തിരിക്കര പീഡനക്കേസ്: മൂന്ന് പേര്‍ അറസ്റ്റിലായി
എഡിറ്റര്‍
Thursday 14th November 2013 7:29am

hands

പേരാമ്പ്ര: പന്തിരിക്കരയില്‍ പീഡനത്തെത്തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസിലെ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേര്‍ ദോഹയില്‍ നിന്ന് പിടിയിലായി.

പന്തിരിക്കര സ്വദേശികളായ ജുനൈസ്, എടത്തുങ്കര സ്വദേശി  ഷാഫി മുഹമ്മദ്, സാബിര്‍ എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.

ദോഹയില്‍ നിന്ന് പ്രതികളെ നാട്ടിലെത്തിച്ച് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പുലര്‍ച്ചെ 3.20 ന് ബഹ്‌റൈനില്‍ നിന്നെത്തിയ പ്രതികളുടെ അറസ്റ്റ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ചു തന്നെ രേഖപ്പെടുത്തുകയായിരുന്നു.

ചാനല്‍ വാര്‍ത്തകളില്‍ കണ്ട് സംശയം തോന്നിയ പ്രവാസി മലയാളികളാണ് ഇവരെ തടഞ്ഞ് വച്ച് എംബസിയെ വിവരം അറിയിച്ചത്.

എസ്.പി പി.എച്ച് അഷറഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ കരിപ്പൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്. നേരത്തേ ഗള്‍ഫിലുള്ള ഷാഫിക്കൊപ്പം ടൂറിസ്റ്റ് വിസയില്‍ ദോഹയിലെത്തി കറങ്ങുകയായിരുന്നു മറ്റ് രണ്ട് പേര്‍.

ഈ കേസിലെ നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഒരാള്‍ കേരളത്തിലുണ്ടെന്നാണ് സൂചന.

ഇടനിലക്കാരി സെറീനയടക്കമുള്ള അഞ്ച് പേര്‍റിമാന്‍ഡിലാണ്.

Advertisement