Categories

ഷാര്‍­ജ­യില്‍ മൂ­ന്നു മ­ല­യാ­ളി­കള്‍­ക്ക് വ­ധ­ശിക്ഷ

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളിയെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു മലയാളികള്‍ക്ക് ഷാര്‍ജ കോടതി വധശിക്ഷ വിധി­ച്ചു.

പ്ലാസ്റ്റിക് ബാഗ് വ്യാപാരിയായ പൊയില്‍കാവ് മനോജിനെ കൊലപ്പെടുത്തിയ കേസിലാണ് വാടകക്കൊലയാളികളായ സക്കറിയ, ബഷീര്‍, അന്‍വര്‍ എന്നിവര്‍ക്ക് വധശിക്ഷ ലഭിച്ചത്. മനോജിന്റെ മുന്‍ ബിസിനസ് പങ്കാ­ളി­യും ബ­ന്ധു­വുമായ വീരന്ദ്രേകുമാറിന് 15 വര്‍ഷത്തെ തടവും വിധിച്ചിട്ടുണ്ട്.

സ്വന്തമായി ബിസിനസ് തുടങ്ങിയതാണ് മുന്‍ബിസിനസ് പങ്കാളിയായ മ­നോ­ജിനെ കൊല്ലാന്‍ വീരേന്ദ്രകുമാറിനെ പ്രേരിപ്പിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രാജീവിനും കുത്തേറ്റിരുന്നു.

കാസര്‍ക്കോട് സ്വദേശികളാണ് വധശിക്ഷ ലഭിച്ച വാടകക്കൊലയാളികള്‍.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.