ന്യൂദല്‍ഹി: ദില്ലിയിലെ മുത്തൂറ്റ് ഫിനാന്‍സ് ശാഖയില്‍ വെടിവയ്പ്. വെടിവയ്പില്‍ മൂന്ന് പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് മലയാളികളുമുണ്ട്. കൃഷ്ണന്‍, ജോമേഷ് എന്നീ മലയാളികളെക്കൂടാതെ വെടിയുതിര്‍ത്ത വിക്രം എന്ന സെക്യൂരിറ്റി ഉദ്ദ്യോഗസ്ഥനുമാണ് മരിച്ചത്. സംഭത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ദില്ലിയിലെ ഗോവിന്ദ്പുരിയിലുള്ള മുത്തുറ്റ് ഫിനാന്‍സിന്റെ ശാഖയില്‍ രാത്രി 7.55 ഓടെയാണ് സംഭവം നടന്നത്. ശമ്പളം കൂട്ടിനല്‍കാത്തതില്‍ രോഷം കൊണ്ട സെക്യൂരിറ്റി ജീവനക്കാരനായ വിക്രം സഹപ്രവര്‍ത്തകര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. വെടിവയ്പ്പിന് ശേഷം ഇദ്ദേഹം സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

രണ്ട് വനിതാ ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാള്‍ മലയാളിയാണ്. പരിക്കേറ്റവരെ എയിംസില്‍ പ്രവേശി്പ്പിച്ചിട്ടുണ്ട്. ദില്ലി പോലീസ് സംഭവസ്ഥലത്തെത്തിഅന്വേഷണം ആരംഭിച്ചിട്ടുണ്ട്.