Categories

മാര്‍ക്‌സിസ്റ്റ് പ്രവര്‍ത്തനത്തെത്തുടര്‍ന്ന് തുര്‍ക്കിയില്‍ 3 മാധ്യമപ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

turkey

ഈസ്താംബുള്‍: മാര്‍ക്സ്സ്റ്റ് പ്രവര്‍ത്തനത്തെത്തുടര്‍ന്ന് തുര്‍ക്കിയില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കി.

നിരോധിത മാര്‍ക്‌സിസ്റ്റ് സംഘടനയില്‍ പ്രവര്‍ത്തിച്ചെന്നാരോപിച്ചാണ് ശിക്ഷ നല്‍കിയത്.തുര്‍ക്കിയിലെ തീവ്രവാദ സംഘടനയുടെ വിഭാഗത്തില്‍ പെടുന്ന മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇടത് ചായ്‌വുള്ള ഓസ്‌കൂര്‍ റേഡിയോ എന്ന റേഡിയോ സ്റ്റേഷന്റെ സ്ഥാപകനായ ഫുസണ്‍ എര്‍ഡോഗന്‍, ഇടത് ആഭിമുഖ്യമുള്ള അതിലിം മാഗസിനില്‍ പ്രവര്‍ത്തിക്കുന്ന ഇബ്രാഹിം സിസെക്, ബൈറാം നമാസ് എന്നിവര്‍ക്കാണ് ജീവപര്യന്തം നല്‍കിയിരിക്കുന്നത്.

അതേസമയം വിധി തുര്‍ക്കിയുടെ നിയമവ്യവസ്ഥയ്ക്ക് അപമാനമാണെന്നും നിയമവ്യവസ്ഥക്ക് മേലുള്ള സര്‍ക്കാരിന്റെ കടന്നാക്രമാണിതെന്നും ആരോപിച്ച് യൂറോപ്യന്‍ ഫെഡറേഷന്‍ ഓഫ് ജേര്‍ണലിസ്റ്റ് അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തി.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഇതിന് മുന്‍പും സമാനമായ നിലപാടുകള്‍ തുര്‍ക്കി സ്വീകരിച്ചിട്ടുണ്ടെന്ന് കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേര്‍ണലിസ്റ്റ് എന്ന അമേരിക്കന്‍ സംഘടന കണ്ടെത്തിയിരുന്നു.

എര്‍ഡോഗന്‍ പ്രധാനമന്ത്രിയായതിന് ശേഷം മാധ്യമങ്ങളെ ഒതുക്കുന്ന നിലപാടുകള്‍ വര്‍ധിപ്പിച്ചുവെന്നും ആരോപണങ്ങള്‍ ഉണ്ട്.



മുസ്‌ലിങ്ങള്‍ക്ക ഒത്തു ചേരുന്നതിന് വെള്ളിയും ക്രിസ്ത്യനികള്‍ക്ക് ഞായറുമുള്ളതുപോലെ ഹിന്ദുക്കള്‍ക്കില്ല;’ഹിന്ദു തീവ്രവാദികള്‍ പശുവിനെ വെട്ടി ക്ഷേത്രത്തിലിട്ട് മുസ്‌ലിമിന്റെ തലയില്‍ വച്ച് സമ്മര്‍ദ്ദമുണ്ടാക്കുന്നു; രാഹുല്‍ ഈശ്വര്‍ വീഡിയോ കാണം

 കൊച്ചി: ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും പരസ്പ്പരം തെറ്റിക്കാന്‍ ഹിന്ദു തീവ്രവാദികള്‍ ശ്രമിക്കാറുണ്ടെന്നും പശുവിനെ വെട്ടി അമ്പലത്തിലിട്ട് അത് മുസ്ലിങ്ങളുടെ തലയില്‍ വയ്ക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍. മുസ്‌ലിം സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് വെള്ളിയാഴ്ച ക്രിസ്ത്യന്‍ സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് ഞായറാഴ്ചയുമുള്ളതുപോലെ ഹിന്ദുക്കള്‍ക്ക് ഒരു ദിവസമില