Categories

സൗദിക്കാര്‍ക്ക് സന്ദര്‍ശക വിസ നല്‍കില്ലെന്ന തീരുമാനം എടുത്തിട്ടില്ലെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍

saudi-01

റിയാദ്:  ‘സ്വഭാവം ശരിയല്ലെന്ന’ കാരണം ചൂണ്ടിക്കാട്ടി സൗദി പൗരന്‍മാര്‍ക്ക് ടൂറിസ്റ്റ് വിസ നല്‍കുകയില്ലെന്ന റിപ്പോര്‍ട്ടുകളെ നിഷേധിച്ച് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍. ഫ്രാന്‍സ്, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാഷ്ട്രങ്ങളാണ് റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

2014ന് ശേഷം 321,000ത്തോളം സൗദി പൗരന്‍മാര്‍ മൂന്ന് രാഷ്ട്രങ്ങളിലുമായി സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നും ഇതിന് പുറമെ നിരവധി സൗദി വിദ്യാര്‍ത്ഥികള്‍ ഈ മേഖലകളില്‍ പഠിക്കുന്നുണ്ടെന്നും മൂന്ന് രാജ്യങ്ങളിലെയും ഔദ്യോഗിക പ്രതിനിധികള്‍ അറിയിച്ചു.

2015ല്‍ മാത്രമായി 94,000ത്തോളം സൗദികള്‍ക്ക് ഫ്രാന്‍സ് സന്ദര്‍ശിക്കാന്‍ വിസ അനുവദിച്ചതായി സൗദിയിലെ ഫ്രഞ്ച് കോണ്‍സുലേറ്റ് അറിയിച്ചു. സൗദിയോടുള്ള രാഷ്ട്രത്തിന്റെ നിലപാടില്‍ മാറ്റമില്ലെന്നും കോണ്‍സുലേറ്റ് അറിയിച്ചു.

നേരത്തെ സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് സന്ദര്‍ശക വിസ അനുവദിക്കുന്നത് കുറയ്ക്കണമെന്ന് ചില യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ തീരുമാനമെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Tagged with: |


‘പൂ നല്‍കി സ്വീകരിച്ചവര്‍ കുറച്ച് കഴിയുമ്പോള്‍ എന്നെ എങ്ങനെ പിടിച്ചു പുറത്താക്കാം എന്നായിരിക്കും ആലോചിക്കുക’; താന്‍ പിന്തുടരുന്ന മാധ്യമ ധര്‍മ്മങ്ങളെ കുറിച്ച് അര്‍ണബിന്റെ തള്ള് ഇങ്ങനെ

ന്യൂദല്‍ഹി: മാധ്യമ ധര്‍മ്മത്തെ കുറിച്ച് മുതിര്‍ന്ന പല മാധ്യമ പ്രവര്‍ത്തകരും പറയുന്നത് നാം കേട്ടിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് മൂല്യച്ഛുതി സംഭവിച്ചു കൊണ്ടിരിക്കുകയാണെന്ന് ആരോപണമുയരുന്ന ഈ കാലത്ത് മാധ്യമധര്‍മ്മത്തെ കുറിച്ച് വീണ്ടും വീണ്ടും പറയേണ്ടതുമുണ്ട്. എന്നാല്‍ മാധ്യമ ധര്‍മ്മത്തേയും മാധ്യമ പ്രവര്‍ത്തകന്റെ കര്‍ത്തവ്യത്തേയും കുറിച്ച് റിപ്പബ്ലിക് ചാനലിന്റെ മേ