കരുണാനിധിയുടെ തിരക്കഥയില്‍ ഒരുക്കുന്ന ‘ഇല്ലിംഗല്‍’ എന്ന ചിത്രത്തിനു വേണ്ടി വന്‍ കപ്പലാണ് നിര്‍മ്മിച്ചിരിക്കുന്നത്. റെയിന്‍ബോ എന്ന പേരിട്ടിരിക്കുന്ന ഈ അഭിനവ ടൈറ്റാനിക്കിന് ചിലവാക്കിയത് മൂന്ന് കോടിരൂപയാണ്. തോട്ട താരാണി എന്ന അനുഗ്രഹീത കാലകാരനാണ് ഈ കപ്പലിന്റെ നിര്‍മാണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാനി. 700ആളുകള്‍ മൂന്ന് മാസംകൊണ്ടാണ് ഈ കൂറ്റന്‍ കപ്പല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ ബാഗ്രൗണ്ടില്‍ ഒരു വലിയ ഫാക്ടറിയും ഒരു എന്‍ജിനും ഒരു പഴയ റയില്‍വേസ്റ്റേഷനും തയ്യാറാക്കിയിട്ടുണ്ട.
സുരേഷ് കൃഷ്ണയുടെ അമ്പതാമത്തെ ചിത്രവും കരുണാനിധിയുടെ എഴുപത്തിയഞ്ചാമത്തെ ചിത്രവുമാണ് ‘ഇല്ലംഗ്യന്‍’. വിജയ് ആണ് ചിത്രത്തിലെ നായകന്‍. രമ്യാ നമ്പീശനും മീരാ ജാസ്മിനുമാണ് നായികമാര്‍. ഖുശ്ബു, വടിവേലു, നമിത, തുടങ്ങിയവരും ചിത്രത്തിന്റെ താരഗണത്തില്‍ പെടുന്നു. കപ്പല്‍ നിര്‍മ്മാണ തൊഴിലാളികളുമായ ബന്ധപ്പെട്ടാണ് കഥ പുരോഗമിക്കുന്നത്.
സുരേഷ് കൃഷ്ണയാണ് ഇത് സംവിധാനം ചെയ്യുന്നത്. തമിഴ് തലൈവര്‍ രജനീകാന്ത് കമലഹാസന്‍ തുടങ്ങിയവര്‍ സുരേഷ് കൃഷ്ണയുടെ ചിത്രത്തില്‍ നായകനായിട്ടുണ്ട്.