എഡിറ്റര്‍
എഡിറ്റര്‍
പെണ്‍കുട്ടികളെ കടത്താന്‍ ശ്രമിച്ച മൂന്ന് പേര്‍ അറസ്റ്റില്‍
എഡിറ്റര്‍
Sunday 16th June 2013 5:01pm

humen-trafficking

ഗാസിയാബാദ്: പെണ്‍കുട്ടികളെ കടത്താന്‍ ശ്രമിച്ച മൂന്ന് പേര്‍ പോലീസ് പിടിയില്‍. ഇരുപത് പെണ്‍കുട്ടികളേയും പോലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡില്‍ നിന്നും ദല്‍ഹിയിലേക്ക് പെണ്‍കുട്ടികളെ കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് സംഘം പോലീസ് പിടിയിലായത്.

പെണ്‍കുട്ടികളില്‍ അധികപേരും പ്രായപൂര്‍ത്തിയാകാത്തവരാണെന്നാണ് പോലീസ് പറയുന്നത്. ജാര്‍ഖണ്ഡ് സമ്പര്‍ക്രാന്തി എക്‌സ്പ്രസ്സില്‍ വെച്ചാണ് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയത്.

Ads By Google

പെണ്‍കുട്ടികളെ ശിശുക്ഷേമ കമ്മിറ്റിക്ക് കൈമാറി. അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്ത് വരികയാണ്. പെണ്‍കുട്ടികളെ കടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്.

ജാര്‍ഖണ്ഡ് സ്വദേശികളായ ഇവരെ ബന്ധുക്കളുടെ വീട്ടിലേക്കാണെന്ന് ചട്ടം കെട്ടിയാണ് മനുഷ്യക്കടത്ത് നടത്താന്‍ ശ്രമിച്ചത്. പെണ്‍കുട്ടികളെ കണ്ടെത്തിയ വിവരം അറിഞ്ഞതോടെ ബന്ധുക്കള്‍ സ്ഥലത്തെത്തി.

Advertisement