എഡിറ്റര്‍
എഡിറ്റര്‍
മൃതദേഹങ്ങളെ അപമാനിച്ചതിന് അമേരിക്കന്‍ സൈനികര്‍ക്ക് ശിക്ഷ
എഡിറ്റര്‍
Wednesday 29th August 2012 12:00am

വാഷിങ്ടണ്‍: കൊല്ലപ്പെട്ട താലിബാന്‍കാരുടെ മൃതദേഹങ്ങളെ അപമാനിച്ചതിന് അമേരിക്കന്‍ സൈനികര്‍ക്ക് സൈനിക നേതൃത്വം ശിക്ഷ വിധിച്ചു. മൂന്നു സൈനികര്‍ക്കാണ് ശിക്ഷിച്ച വിധിച്ചത്.

Ads By Google

എന്നാല്‍ എന്ത് ശിക്ഷയാണ് ഇവര്‍ക്കെതിരെ വിധിച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ല. അഫ്ഗാനിസ്ഥാനില്‍ നാറ്റോ സൈന്യത്തില്‍ പ്രവര്‍ത്തിച്ചവരാണിവര്‍.

കൊല്ലപ്പെട്ട താലിബാന്‍കാരുടെ മൃതദേഹങ്ങളെ അപമാനിക്കുന്നതരത്തിലുള്ള വീഡിയോകള്‍ പ്രചരിച്ചത് ഏറെ വിവാദമായിരുന്നു. മൃതദേഹങ്ങളില്‍ സൈനികര്‍ മൂത്രമൊഴിക്കുന്നതും തമാശകള്‍ പറയുന്നതുമായ വീഡിയോയാണ് വിവാദമായത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണു സൈനികരെ കണ്ടെത്തുകയും ശിക്ഷ വിധിക്കുകയും ചെയ്തത്.

Advertisement