എഡിറ്റര്‍
എഡിറ്റര്‍
രണ്ടാം ഏകദിനം: ഇന്ത്യക്ക് ബാറ്റിംഗ്
എഡിറ്റര്‍
Sunday 24th November 2013 2:00pm

dawan43

വിശാഖപട്ടണം: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ആതിഥേയരെ ബാറ്റിംഗനയച്ചു.  മൂന്ന് മത്സരങ്ങടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരമാണ് വിശാഖപട്ടണത്ത് നടക്കുന്നത്.

കൊച്ചിയില്‍ നടന്ന് ആദ്യ ഏകദിനത്തില്‍ ജയിച്ച ഇന്ത്യ 1-0 ന് മുന്നിലാണ്. ഇന്നു കൂടി ജയം സ്വന്തമാക്കാനായാല്‍ ഇന്ത്യക്ക്  പരമ്പര നേടാം. കൊച്ചിയില്‍ ആദ്യ ഏകദിനത്തിനിറങ്ങിയ ടീമില്‍    ഒരു മാറ്റവുമായാണ് ഇന്ത്യ കളത്തിലിറങ്ങിയിരിക്കുന്നത്. ബൗളര്‍ ജയദേവ് ഉനദ്ഖഡിന് പകരം മോഹിത് ശര്‍മ്മയെ ടീമിലുള്‍പ്പെടുത്തി.

വിന്‍ഡീസ് ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്.  ക്രിസ് ഗെയ്ല്‍, നരസിംഗ് ഡിനോരൈന്‍ എന്നിവര്‍ക്ക് പകരം വീര്‍സ്വാമി പെരുമാള്‍, കിരോണ്‍ പവല്‍ എന്നിവരെ വിന്‍ഡീസ് ഉള്‍പ്പെടുത്തി. ആദ്യ ഏകദിനത്തിനിടെ റണ്ണൗട്ടില്‍ നിന്ന് രക്ഷപ്പെടാനായി ക്രീസിലേക്ക് ഡൈവ് ചെയ്ത ഗെയ്‌ലിന് പരിക്കേറ്റിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ വിശാഖപട്ടണത്തും പരിസരപ്രദേശങ്ങളിലും തകര്‍ത്തു പെയ്ത മഴ ഇന്നത്തെ മത്സരത്തിന് ഭീഷണിയാവുമെന്ന് കരുതിയിരുന്നെങ്കിലും ഒടുവില്‍ വിവരം കിട്ടുമ്പോഴും മത്സരം സുഗമമായി പുരോഗമിക്കുകയാണ്.

Advertisement