ഷില്ലോങ്: കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പ് നിരോധന നിയത്തിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധങ്ങളുയരുമ്പോള്‍ ബി.ജെ.പിക്കുള്ളിലും അഭിപ്രായ വ്യത്യാസം രൂക്ഷമാകുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് മേഘാലയില്‍ വീണ്ടും പാര്‍ട്ടി നേതാവ് രാജി വെച്ചു.


Also read ‘ഈ വീരുവിന്റെ ഒരു കാര്യം’; തറയില്‍ കിടന്നുറങ്ങുന്ന ഗാംഗുലിയും; സോഫയില്‍ ഉറങ്ങുന്ന വോണും; ചിത്രങ്ങള്‍ പുറത്ത് വിട്ട് സെവാഗ്


‘തന്റെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും ബഹുമാനിക്കാത്ത പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുകയാണെന്ന്’ പ്രഖ്യാപിച്ചാണ് ബച്ചു മറാകിന്റെ രാജി. വടക്കന്‍ ഗാരോ ഹില്‍സിലെ ബി.ജെ.പി ജില്ലാ പ്രസിഡന്റാണ് ബച്ചു.

‘ബി.ജെ.പി ഗാരോയുടെ സംസ്‌കാരത്തെയും പരമ്പരാഗത ഭക്ഷണ രീതികളെയും അംഗീകരിക്കുന്നില്ല. ബീഫ് തങ്ങളുടെ പരമ്പരാഗത ഭക്ഷണമാണ്’ ബച്ചു മറാക് പറയുന്നു. മതേതരത്വം തകര്‍ക്കുന്ന ബി.ജെ.പിയുടെ നയങ്ങള്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെന്നും ബച്ചു മറാക് കൂട്ടിച്ചേര്‍ത്തു.


Dont miss സി.പി.ഐ എം.എല്‍.എ ഗീതാ ഗോപിയുടെ മകളുടെ ആഡംബര വിവാഹം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു


മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷിക ആഘോഷത്തിനായി റൈസ് ബിയറും ഭീഫും വേണമെന്നായിരുന്നു ബച്ചു മറാക് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നത്. ഇതിന്റെ പേരില്‍ ബി.ജെ.പി നേതൃത്വം ബച്ചുവിന് താക്കീത് നല്‍കിയിരുന്നു.