ന്യൂദല്‍ഹി: വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചൂടുപിടിച്ചതോടെ രണ്ടാംതലമുറ സ്‌പെക്ട്രത്തിന്റെ വില പുതുക്കി നിശ്ചയിച്ചു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) ആണ് വില പുതുക്കിയത്.

6.2 മെഗാഹേര്‍ട്‌സ് വരെയുള്ള സ്‌പെക്ട്രത്തിന്റെ വില 1958 കോടിയില്‍ നിന്ന് 10972.45 കോടിയായി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. മൂന്നാംതലമുറ ലേലത്തുകയെക്കാള്‍ ഒന്നേകാല്‍മടങ്ങ് കൂടുതലാണിത്.

നേരത്തേ സ്‌പെക്ട്രം വിതരണത്തിലെ ക്രമക്കേടിന്റെ പശ്ചാത്തലത്തില്‍ നടപടി റദ്ദാക്കണമെന്നും സ്‌പെക്ട്രത്തിന്റെ വില പുതുക്കിനിശ്ചയിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വില പുതുക്കി നിശ്ചയിക്കാന്‍ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ തീരുമാനം.

സ്‌പെക്ട്രം: വീണ്ടും അറസ്റ്റ്
അതിനിടെ സ്‌പെക്ട്രം വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് രണ്ടുപേരെക്കൂടി സി.ബി.ഐ അറസ്റ്റു ചെയ്തു. ഡി.ബി ഗ്രൂപ്പ് എം.ഡി ഷഹീദ് ഉസ്മാന്‍ ബല്‍വയാണ് അറസ്റ്റിലായത്.