ന്യൂദല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രി എം.കരുണാനിധിയെ രണ്ടാംതലമുറ സ്‌പെക്ട്രം അഴിമതിക്കേസുമായി ബന്ധപ്പെട്ട് പ്രതിചേര്‍ക്കണമെന്ന് ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.

രാജയുടെ ഭാര്യയെയും ബന്ധുക്കളെയും പ്രതിചേര്‍ക്കാന്‍ സി.ബി.ഐയ്ക്ക് നിര്‍ദേശം നല്‍കണമെന്നും ദല്‍ഹി കോടതിയില്‍ സ്വാമി ആവശ്യപ്പെട്ടിട്ടുണ്ട്. സി.എ.ജി, സി.ബി.ഐ, എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയിലെ പ്രധാന ഉദ്യോഗസഥരെയും വിളിച്ചുവരുത്തണമെന്ന് ജനുവരി 17ന് സമര്‍പ്പിച്ച പരാതില്‍ സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെട്ടിരുന്നു.

അതിനിടെ സ്വാമിയുടെ പരാതിയില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതി സി.ബി.ഐക്ക് നോട്ടീസയച്ചിട്ടുണ്ട്. സ്‌പെക്ട്രം അന്വേഷണവുമായി ബന്ധപ്പെട്ട് സി.എ.ജി വിനോദ് റായിയെ കോടതി വിളിച്ചുവരുത്തിയിരുന്നു.