Administrator
Administrator
2Gസ്‌പെക്ട്രം: സി.ബി.ഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു
Administrator
Monday 25th April 2011 4:03pm

kanimozhi listed in 2G spectrum chargsheetന്യൂദല്‍ഹി: രണ്ടാം തലമുറ സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. കരുണാനിധിയുടെ മകളും രാജ്യസഭാ എം.പിയുമായ കനിമൊഴിയെ കുറ്റപത്രത്തില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.

എന്നാല്‍ കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിന്റെ പേര് കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടില്ല. അതേസമയം കലൈജ്ഞര്‍ ടി വി എം.ഡി ശരത് കുമാറിന്റെ പേരും കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് സൂചന. രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് സ്‌പെക്ട്രം കരാര്‍ വഴിവിട്ടു നല്‍കാനുള്ള ഗൂഡാലോചനയില്‍ കനിമൊഴിയും പങ്കാളിയായിട്ടുണ്ടെന്നാണ് കുറ്റപത്രം വ്യക്തമാക്കുന്നത്.

സ്‌പെക്ട്രം വിതരണത്തിന്റെ ഗുണഫലമനുഭവിച്ച സ്വാന്‍ ടെലികോം 214 കോടിരൂപാ കലൈജ്ഞര്‍ ചാനലിന് കൈമാറിയിരുന്നെന്ന് നേരത്തേ തെളിഞ്ഞിരുന്നു.തുടര്‍ന്ന് കനിമൊഴിയെയും ശരത് കുമാറിനേയും സി.ബി.ഐ ചെന്നൈയിലെത്തി ചോദ്യംചെയ്തിരുന്നു.

സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് എ.രാജയെ നേരത്തേ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. രാജ ഇപ്പോള്‍ തിഹാര്‍ ജയിലില്‍ തടവില്‍ കഴിയുകയാണ്. സ്വാന്‍ ടെലികോമിലെ വിനോദ് ഗോയങ്ക, യൂനിടെകിലെ സജ്ഞയ് ചന്ദ്ര, റിലയന്‍സ് അനിര്‍ധീരുഭായ് അംബാനി ഗ്രൂപ്പിലെ ഉദ്യോഗസ്ഥരായ ഗൗതം ദോഷി, ഹരി നായര്‍, സുരേന്ദ്ര പിപാര എന്നിവരെയും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

Advertisement