Administrator
Administrator
ടുജി സ്‌പെക്ട്രം: അന്വേഷണ പുരോഗതി കോടതിയെ അറിയിച്ചു
Administrator
Tuesday 15th March 2011 4:50pm

nuringoor caseന്യൂദല്‍ഹി: ടു ജി സ്‌പെക്ട്രം കേസില്‍ അന്വേഷണ പുരോഗതി സി.ബി.ഐ സുപ്രീം കോടതിയെ അറിയിച്ചു. കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് വിദേശ ബാങ്കുകളിലുള്ള പണത്തിന്റെ വിവരങ്ങളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് റിപ്പോര്‍ട്ടും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

അന്വേഷണം വിലയിരുത്തുന്നതിനായി ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യത്തില്‍ കോടതി നാളെ തീരുമാനമെടുക്കും. സ്‌പെക്ട്രം ഇടപാടില്‍ വന്‍ നിയമലംഘനമാണ് നടന്നതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. മൗറീഷ്യസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലുള്ള പണത്തിന്റെ വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്.

സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.

Advertisement