ന്യൂദല്‍ഹി: 2 ജി സ്‌പെക്ട്രം കേസില്‍ ആദായനികുതി വകുപ്പ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് സുപ്രീം കോടതി. മറ്റ് കേസുകളെപ്പോലെ ഇതിനെ ലാഘവത്തോടെ കാണരുതെന്നും കോടതി നിര്‍ദേശിച്ചു. കേസ് അന്വേഷണത്തെക്കുറിച്ചുള്ള ആദായനികുതി വകുപ്പിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. ഈ മാസം 16ന് വീണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഐ.ടി ഡിപ്പാര്‍ട്ട്‌മെന്റിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ടെലികോം കമ്പനി ഉടമകളെ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയും കോടതി പരിഗണിച്ചു. കേസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ആവശ്യമായ ഘട്ടത്തില്‍ മറ്റ് നടപടികളിലേക്ക് പോകുമെന്നും കോടതി പറഞ്ഞു.